Unveiling Divine Connections Through Our Exquisite Products

Arsha Pure Pooja Products

ഇരുമുടികെട്ട്

₹ 600.00 MRP
Inclusive of all taxes
Go to Product
What you get ?

Kettunira Items - ഇരുമുടി, പൊടിസഞ്ചി, നെയ്യ്, അവൽ, മലർ, ശർക്കര, കൽക്കണ്ടം, മുന്തിരി, സാമ്പ്രാണി, കർപ്പൂരം, കളഭം, ഭസ്മം, കുങ്കുമം, മഞ്ഞൾപ്പൊടി, ഉണക്കലരി, വറപ്പൊടി, പപ്പടം, അടയ്ക്ക, വിളക്കിത്തിരി, ചരട്, കോർക്ക്

  • ശബരിമല ശ്രീ ധർമ്മ ശാസ്താവിൻ്റെ ദർശനം ഏറ്റുവാങ്ങി പുണ്യം നേടാനുളള യാത്രയാണ് ഇരുമുടിക്കെട്ടുമായുള്ള ഭക്തരുടെ മല കയറ്റം. ഭഗവാനു സമർപ്പിക്കുവാനായി ഭക്തർ കരുതുന്ന ദ്രവ്യങ്ങൾ ഇരുമുടിയുടെ മുൻകെട്ടിൽ നിറയ്ക്കുമ്പോൾ മലയാത്രയ്ക്ക് ആവശ്യമായ വസ്തു‌ക്കൾ പിൻകെട്ടിൽ കരുതുന്നു.
  • ഭഗവത് സമർപ്പണത്തിനായി എത്തുന്ന ശരണാഗതരുടെ മുൻകെട്ട് പുണ്യം പേറുമ്പോൾ പിൻകെട്ട് ലൗകിക ജീ‌വിതത്തിൻ്റെ പാപങ്ങൾ കൊണ്ട് നിറയുന്നു എന്നു സങ്കല്‌പിക്കപ്പെടുന്നു. വിശുദ്ധിയുടെയും അവിശുദ്ധിയുടെയും അടയാളങ്ങളാണ് നമ്മുടെ പുണ്യവും പാപവും.ആത്മീയ തലത്തിലെ വിശുദ്ധിയും ഭൗതിക ജീവിതത്തിലെ ശുദ്ധിയുമാണ് ഭഗവാനെ കാണാൻ എത്തുന്ന ഭക്തരുടെ മനസി‌ലും കെട്ടിലും നിറയേണ്ടത് എന്ന് സാരം.
  • മണ്ഡല കാലത്തു വ്രതമെടുത്തു മനഃശുദ്ധിയോടെ മല ചവിട്ടുന്ന അയ്യപ്പന്മാർ അതുപോലെ തന്നെ ശുദ്ധിയോടെ ഭഗവാനു സമർപ്പിക്കുന്ന പൂജാ ദ്രവ്യങ്ങളും കെട്ടിൽ നിറയ്ക്കണം. കാരണം പുണ്യം നേടാൻ പൂജാദ്രവ്യങ്ങൾ പൂർണ്ണ ശുദ്ധിയോടെ ഭഗവാനു സമർപ്പിക്കണം. അഭിഷേകത്തിനു നൽകുന്ന നെയ്യും ആരതിക്കുള്ള കർപ്പൂരവും അശുദ്ധമായാൽ അത് ഭഗവാൻ്റെ ചൈതന്യലോപത്തിനു തന്നെ കാരണമായി തീരുന്നു.
  • അതിൻ്റെ ദോഷ ഫലം ഭക്ത ജനങ്ങൾക്ക് അഹിതമായും ഭവിക്കാം. ശരീര ശുദ്ധിയും മനശുദ്ധിയും പോലെ തന്നെ ദ്രവ്യ ശുദ്ധിയും പൂർണ്ണമായി പാലിക്കുവാൻ അയ്യപ്പ ഭക്തർ പ്രത്യകം ശ്രദ്ധവെക്കണം. കഴിവതും വിശ്വസനീയമായ വിപണന കേന്ദ്രങ്ങളിൽ നിന്നും വിശ്വാസികളിൽ നിന്നും പൂജാ ദ്രവ്യങ്ങൾ സ്വീകരിക്കുവാൻ നാം തയ്യാറാകണം. വിപണി മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കഴിവതും ഒഴി‌വാക്കുവാൻ ഭക്ത ജനങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ട്.
  • അഖിലാണ്ഡേശ്വരനായ അയ്യപ്പൻ്റെ ആരണ്യമാകുന്ന ആരാധനാ സങ്കേതം ഇന്ന് പരിസര മലിനീകരണത്തിൻ്റെ വിപത്തുകൾ ഏറുന്ന ഇടമായി മാറുന്നു. പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ആധിക്യം ഈ മലനിരകളെയും അശുദ്ധിയി‌ലേക്കു കൊണ്ട് പോകുന്നു. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഒഴിവാക്കുവാനും പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഭഗവാനുള്ള കെട്ടിൽ നിറയ്ക്കുവാനും ഭക്തജനങ്ങൾ പ്രത്യേകo താല്പര്യമെടുക്കണo. ശബരിമല ദർശനത്തിനു തയ്യാറാകുന്നവർക്കുള്ള ഇരുമുടി തനതു ദ്രവ്യങ്ങളോടുകൂടി തയ്യാർ ചെയ്തത് ആർഷ..... ഇപ്പോൾ നൽകിവരുന്നുണ്ട്. ആശ്രമങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കുന്ന ശുദ്ധമായ നെയ്യ് ഉൾപ്പെടെയുള്ള ഈ പൂജാ ദ്രവ്യ കിറ്റ് ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്.
  • 'ആർഷ പ്യുവർ പ്ലാസ്‌റ്റിക്‌ രഹിത ഇരുമുടിക്കെട്ട്' ശബരിമല യാത്ര സമ്പൂർണ്ണ ശുദ്ധിയോടെ നടത്തുവാനുള്ള ഒരു ശ്രമത്തിൻ്റെ ഭാഗമാണ്. ഈ ഉദ്യമത്തിന് അയ്യപ്പ ഭക്തരുടെ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. സ്വാമി ശരണം.

ശുദ്ധമായ പൂജാദ്രവ്യങ്ങളുടെ ആവശ്യകത

  • ഭാരതീയ ആരാധനാക്രമത്തിൽ വൈദികവും താന്ത്രികവുമായ ആരാധനാ സമ്പ്രദായങ്ങൾ നിലവിലുണ്ട്. ഹോമ കർമ്മങ്ങളിലും ബിംബാരാധനയിലും ഇത് നമുക്ക് കാണാം. ഹോമദ്രവ്യങ്ങൾ യാഗാഗ് നിയിൽ സമർപ്പിക്കുന്ന സന്ദർഭത്തിലും ജലഗന്ധ ദീപ ധൂപാദികൾ മന്ത്ര സമേതം അർപ്പിച്ച് ബിംബത്തിൽ സമന്വയിപ്പിക്കുന്ന ഘട്ടത്തിലും പൂജാ വിധികൾ മാറുന്നുവെങ്കിലും ആരാധ്യനായ മൂർത്തിയോടുള്ള ഭാവം ഒന്നു തന്നെയാണ്. ദേവതയുമായുള്ള സമന്വയഭാവം എന്നതാണത്. മേൽപ്പറഞ്ഞ രണ്ട് അവസരങ്ങളിലും ഏറെ പ്രാധാന്യം കൈവരുന്നത് പൂജാവിധികൾക്കാണ് . തന്ത്ര ശാസ്ത്ര പ്രകാരം നാമിതിനെ ഷഡുപചാരക്രമം എന്ന് വിവക്ഷിക്കുന്നു.
  • ആദ്യന്തം ചലനാത്മകമായ ക്രിയാ പദ്ധതിയാണ് ഓരോ പൂജയും. ദേവതയുമായുള്ള ഏകീഭാവത്തിൽ മനസ്സ് കേന്ദ്രീകരിച്ച് ശ്രദ്ധാപൂർവ്വം തന്മയീ ഭാവത്തോടെയാകണം പൂജയുടെ ഓരോ ആചരണങ്ങളും. ആചാരം പരമോ ധർമ്മ: എന്നതാണല്ലോ ആചാര്യമതം.
  • പഞ്ചശുദ്ധിയുടെ പരിപൂർണ്ണതയിൽ പടുത്തുയർത്തിയതാണ് നമ്മുടെ ഓരോ ദേവപൂജാ വിധികളും. ദേവശുദ്ധി, ആത്മശുദ്ധി, ജ്ഞാനശുദ്ധി, മന്ത്രശുദ്ധി, ദ്രവ്യശുദ്ധി എന്നിവയാകുന്ന പഞ്ചശുദ്ധി ക്രമം പാലിച്ച് ആരാധന ചെയ്യുന്ന ഭക്തർക്ക് സർവ്വാഭീഷ്ട സിദ്ധി ലഭിക്കും എന്ന് ശാസ്ത്രം പറയുന്നു. ഈ വിധിക്രമം അനുവർത്തിക്കുന്ന പൂജാരീതിയെ നാം ദേവോപചാരപൂജ എന്ന് സങ്കൽപ്പിക്കുന്നു. ജലഗന്ധ പുഷ്പ ധൂപ ദീപാദികൾ ആരാദ്ധ്യ ദേവതയെ സങ്കൽപ്പിച്ച് അഞ്ചു വിരലുകൾ കൊണ്ട് സമർപ്പണം ചെയ്യുന്ന രീതിയാണിത്. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും താദാത്മ്യം സാധ്യമാക്കുന്ന പഞ്ചാക്ഷര വിധാനം പോലെ തന്നെ പ്രധാനമാണ് പൂജാക്രമത്തിൽ പഞ്ചശുദ്ധി എന്ന് പറയാം. അതിനാൽ അതീവ ശ്രദ്ധയോടെ വേണം ഓരോ പൂജകളും അനുഷ്ഠിക്കേണ്ടതെന്ന് സാരം.

Make our sabarimala plastic free by using Arshapure pure plastic free pure irrumudi kit

Subscribe on our newsletter